Friday, September 2, 2016

വരൾച്ച


നമുക്കിടയിൽ

വരൾച്ചയുടെ നിറഭേദങ്ങൾ


തെളിഞ്ഞുതുടങ്ങിയിരിക്കുന്നു

 .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ

 
വിഷപ്പുക നാമിരുവരും


ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു

.
പരസ്പരം മനസിലാകാതെയെന്നോണം


 നമ്മളന്യോന്യം പകച്ചുനോക്കുന്നു.


മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ


പാതയോരങ്ങളിൽ ഇരുട്ടാണ്.


തെളിമയുള്ള ഒരു കാഴ്ചപോലും


കണ്ണിൽ പതിയുന്നുമില്ല.


വരണ്ട ഉഷ്ണക്കാറ്റിൽ 


പ്രഭാതത്തിന്റെ പച്ചപ്പ്‌


താനേ മറയുകയും,


നമ്മിൽ വിഷാദം പടരുകയും...



ഒരിക്കൽ നമുക്കായി വസന്തം 


തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും


വേരറ്റ സ്വപ്നം പോലെ
.
എന്നാണൊരു കുളിർകാറ്റിനി


നമുക്കായി വീശുന്നത്...

1 comment:

  1. വരൾച്ചയുടെ മടുപ്പിക്കുന്ന കാലം മാറി വസന്തകാലം ചിറക്‌ വിരിക്കട്ടെ.

    ReplyDelete