അകലെയെങ്കിലും
നമുക്കിടയില്‍
തിരിച്ചറിയലുകളുടെ
മാസ്മരികത നിറഞ്ഞിരുന്നു .
നീ ചൊല്ലിയ കവിതകളില്‍
ഞാന്‍ കേട്ടത്
നിന്റെ ഹൃദയത്തിന്റെ
മിടിപ്പായിരുന്നു
രാവേറെ വൈകിയും
ഇലച്ചാര്‍ത്തുകളെ തഴുകുന്ന
ചന്ദ്രികയെ, ഞാന്‍ കൊതിയോടെ
നോക്കിയിരുന്നു.
മൃദു കാലടികളോടെ
നീ കടന്നു വന്നത്
തുരുമ്പെടുത്ത്, ദ്രവിച്ചടര്‍ന്ന
എന്റെ ഹൃദയ കവാടം തുറന്ന്‍..
എന്നിട്ടും
പറിച്ചെറിയാനാവില്ല എന്നേറെ
തോന്നിയ നിമിഷം തന്നെ
നീ ചവിട്ടിയിറങ്ങിയത്,
മുറിവുണങ്ങാത്ത
എന്റെ ഹൃദയ ഭിത്തികളെയും...
No comments:
Post a Comment