ചിരിമലര്‍ച്ചുണ്ടിലൂറും
മൊഴി ചാര്‍ത്തിയും,
മൃദുമധുര രവ
മുരളികയൂതിയും
പരിചൊടു നീയരികെ
വരുമ്പോളഴലെഴും
കണ്ണിമചിമ്മിയീ രാധിക
കദനമൊടുരചെയ്ത
വാക്കുകള്‍....
മിഴി നിറയുന്നുവോ
നിന്നരുമസഖി തന്‍
കനലെരിയും വാക്കുകള്‍
ഹൃദയമതില്‍ പടരവേ
അരച, ദയാനിധേ
കൃപയരുളുക,
സങ്കടക്കടലിലാണിന്ന്
നിന്‍ പ്രിയസഖി രാധിക....
No comments:
Post a Comment