കറവീണ സന്ധ്യതന്‍ ചോട്ടില്‍ കനിവിന്‍റെ
മറുകര കാണാതെ ഞാനിരിക്കെ
,
വെളിവിന്‍റെയോര്‍മ്മകള്‍ മെല്ലെത്തലോടുമ്പോള്‍
നിനവിന്‍റെ ഭീകരക്കാഴ്ചകാണാം .
കൌടില്യമോതുന്ന കുടിലതന്ത്രങ്ങള്‍ക്ക്
മറുവാക്ക് ചൊല്ലുവാനാവതില്ല
.
നെറികെട്ട ലോകത്തിനേകാനെനിക്കെന്‍റെ
വഴിവിട്ട വാക്കുകള്‍ മാത്രമായി.
മരവിച്ചചിന്തകള്‍ പേറുമീ ജീവിത-
പ്പാതയില്‍ മുള്ളും, മുനകളുമായ്
തള്ളിയലച്ചെന്‍റെ ഉള്ളം മുറിക്കുമ്പോള്‍
ഒപ്പത്തിനെന്‍റെ കിനാക്കള്‍ മാത്രം.
തെളിവാര്‍ന്ന ജീവിതം പാതിവഴിയിലേ
വെറിവീണു വിണ്ടു തകര്‍ന്നിടുമ്പോള്‍,
കൈകളില്‍ കൈചേര്‍ത്ത് മെല്ലെകരേറ്റുവാന്‍
ആരുണ്ട് കൂട്ടിനായ്.... ആരുമില്ല.
No comments:
Post a Comment