കയ്യില്‍ പിടിച്ചു വലിക്കാതെ നീ,
ഞാനെന്റെ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്
നാളെയാകാശഗോപുര വാതില്ക്കല്‍
ചോദ്യം വരുമ്പോള്‍ പതറാതിരിക്കുവാന്‍
ചെയ്ത പുണ്ണ്യത്തിന്‍ കണക്കുകള്‍
ഞാന്‍ രണ്ടു പേജിലായ് കൂട്ടിയെടുത്തു
പാപത്തിന്‍ കണക്കുകള്‍ കൂട്ടുവാനായ്, അയ്യോ..
ഇത്തിരി കൂടി നീ കാത്തുനിന്നീടണെ.
അറിയാതെ ചെയ്തെന്നു ഞാന്‍ വിചാരിച്ചതും,
പാപകര്മ്മത്തിന്റെ കൂട്ടില്‍പ്പെടുത്തിയോ
നേരായ മാര്ഗ്ഗത്തിലല്ലാതെ ഞാന്‍ ചെയ്ത
കാര്യങ്ങള്‍ നേരെന്നു ഞാന്‍ കരുതീടുമ്പോള്‍..
ആവശ്യത്തിന് ന്യായങ്ങള്‍, തര്ക്കങ്ങള്‍
എന്നുള്ളിലുണ്ട്, ജയിക്കുമോ ഞാനതില്‍
ആര്ക്കും കൊടുക്കാതെ, ആരെയും നോക്കാതെ
ഞാനുണ്ടാക്കി വെച്ചോരെന്‍ രമ്യഹര്മ്മം ഞാ-
നോന്നെടുത്തോട്ടെ,യവിടെയും പാര്ക്കുവാന്‍..
ഞാന്‍ തനിച്ചുണ്ടാക്കിയെന്റെയീ സ്വത്തുക്കള്‍
നാളെയന്ന്യാധീനമായിപ്പോയീടുമോ
എക്കറിനെന്തു വിലയുണ്ടു സ്വര്ഗ്ഗത്തില്‍..
ഈവസ്തു ഞാന്‍ തന്നാല്‍ നല്ല വില കിട്ടുമോ..
നീയെന്റെ കയ്യില്‍ പിടിക്കാതെ നില്ക്കൂ
ലാഭ നഷ്ടത്തിന്‍ കണക്കുതീര്ന്നില്ല
രക്തത്തിളപ്പില്‍ ഞാനുണ്ടാക്കി വെച്ചോരെന്‍
സ്വത്തുക്കളോക്കെയും പാപമായ് തീരുമോ
ഞാനെന്തു ചെയ്യും, ഒന്ന് തിരിഞ്ഞു ചിന്തിക്കാന്‍
അല്പസമയം കൂടി ബാക്കി കിട്ടീടുമോ..
കയ്യില്‍ പിടിച്ചു വലിക്കാതെ നീ.
ഞാനെന്റെന്‍ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്
No comments:
Post a Comment