നിന്നെ ഒന്നുകാണണം
എന്നുകരുതി മാത്രമാണ്
കാവിലെ ഉത്സവത്തിന്
അന്നാദ്യമായി പോയത്.
തേരും കുതിരയും
മത്സരിച്ചോടുന്ന-
മൈതാനത്തിന്റെ
ഒരറ്റം മുതല്‍
ഞാന്‍ നിന്നെ തിരഞ്ഞു.
പുരുഷാരത്തിനിടയിലൂടെ,
കെട്ടുകാഴ്ചകളിലെ കൌതുകം
കാണാനെന്ന ഭാവേന
മുക്കിലും മൂലയിലും
നിന്നെ നോക്കി .
സഹയാത്രിക
തേരിന്റെ പണിയിലെ
അതിശയങ്ങള്‍
വിളമ്പിയപ്പോഴും,
വേലകളിയുടെ
ചടുലതാളങ്ങല്‍ക്കിടയിലും
എന്നെ കണ്ണുകള്‍
നിന്നെ തേടി.
ഒടുവില്‍
കാവിലെ ദേവിയോട്
ഒന്നേ പറഞ്ഞുള്ളൂ
നിന്നെ ഒരുമാത്ര
കാണിച്ചു തരണമെന്ന്
ആറ്റിനക്കാരെ
പാലം കടന്നെത്തിയത്
നിന്റെ മുന്നില്‍.
ഒരു മിന്നായം പോലെ
നീ കടന്നുപോയെങ്കിലും
നിന്റെ മുഖം
ഞാനെന്റെ ഹൃദയത്തില്‍
പതിപ്പിച്ചു കഴിഞ്ഞിരുന്നു
ഒരു പൂവിതള്‍ പോലെ
സ്നേഹിതാ
നീ കൊളുത്തിയ തിരിയാല്‍
ഞാനിന്നും ഇതുപോലെ...
No comments:
Post a Comment