പഴുപ്പിച്ച
ഇരുമ്പുദണ്ഡാണ്
തേടിയത്.
പക്ഷെ
ഉള്ളില്‍ പഴുത്തത്രയും
അഗ്നി,
അടുപ്പിലുണ്ടായിരുന്നില്ല.
മുന്നില്‍
നിസ്സഹായതയുടെ
വിതുമ്പലെ കണ്ടുള്ളൂ..
അവളെ ഞാന്‍,
നന്നായി വസ്ത്രം-
ധരിപ്പിച്ചിരുന്നു.
കൊഴുപ്പുള്ള ആഹാരത്തിന്റെ
കൊഴുപ്പില്ലാത്ത,
ഇളം മേനിയില്‍
അവനു കാമവെറിയെങ്കില്‍
നാളെ,
പണക്കൊഴുപ്പില്‍
അവന്‍ കൊഴുക്കാതിരിക്കാന്‍,
മറ്റൊരഞ്ചു വയസുകാരിയില്‍
ഭോഗതൃഷ്ണയെഴാതിരിക്കുവാന്‍..
......................................
ഞാന്‍ മറ്റെന്തു-
ചെയ്യണമായിരുന്നു...
ഞാന്‍ മറ്റെന്തുചെയ്യണമായിരുന്നു...
ReplyDeleteഒരു കാര്യം ചെയ്തേ മതിയാവൂ. സന്തോഷത്തോടെയിരിക്കുക. അഞ്ചുവയസ്സുകാരിയെപ്പോലും ഭയത്തിന്റയും ദുഃഖത്തിന്റെയും പടുകുഴിയിലേക്ക് വീഴിക്കാൻ നമ്മുടെ കണ്ണീരിനും ഭയവിഹ്വലതകൾക്കും കഴിയും. നമ്മുടെ വിലാപങ്ങൾ ഒരുകുഞ്ഞും കാണാനിടയാവാതിരിക്കട്ടെ. വിലാപങ്ങളും കുത്തുവാക്കുകളും രോദങ്ങളും തേങ്ങലുകളുമാണ് അവളെ തകർത്തുകളയുന്നത്; മറ്റെന്തിനേക്കാളും.
ആ അമ്മ അതി ശക്തമായി പ്രതികരിച്ചല്ലോ. അവനെ കൊന്നു കളഞ്ഞു, കിട്ടിയ ഇരുമ്പുവടി വെച്ച്.
Delete
ReplyDeleteകാമ വേരിയന്മാര്‍ക്ക് എതിരെ അമ്മമാര്‍ പ്രതികരിച്ചു പോകും
അമ്മയുടെ പ്രതികരണ ഉദേശിച്ച പോലെ വരികളില്‍ വന്നോ എന്നൊരു സന്ദേഹം..
കവിതയും ആശയവും മികച്ചത്..ആശംസകള്‍
ആശയവും മികച്ചത്..ആശംസകള്‍
ReplyDeleteനൈസ്,അമ്മേ
ReplyDelete