Thursday, February 13, 2014

പരിചിത നാഗങ്ങള്‍...



റയില്‍വെ സ്റ്റേഷനിലും,
ബസ്‌ സ്ടാന്ടിലും സ്ഥിരം കാണാം
വിഷം അധികമില്ലാത്തത്.
ഒറ്റ നോട്ടത്തില്‍ ഭംഗി തോന്നും
അല്പം ഇടം കിട്ടുന്നിടത്ത്,
ചുരുണ്ടിരിക്കും.
ചീറ്റുന്ന ശബ്ദം കേട്ടു നോക്കിയാല്‍,
തീര്‍ന്നു...

തിരക്കുള്ള ബസില്‍
നുഴഞ്ഞു കയറും
കൈ കാലുകള്‍,
ഇഴഞ്ഞു സഞ്ചരിക്കും
വിഷമുണ്ട്.
ഒളിഞ്ഞിരുന്ന്,
വിഷമിറങ്ങുന്നത് വരെ
കൊത്തിക്കൊണ്ടിരിക്കും.

കൂട്ടം ചേര്‍ന്ന് ചിലവ
കൊടും വിഷമുള്ളത്.
ഇരയുടെ മേല്‍
ചുറ്റി വരിഞ്ഞു മാറാടും
മരണം ഉറപ്പാക്കി,
അടുത്ത ഇടം തേടി
ഇഴഞ്ഞു കൊണ്ടേയിരിക്കും
പിടിക്കപ്പെടുന്നത് വരെ.

1 comment:

  1. ഇത് ഒരു നിത്യ സംഭവം ആണ് ..പ്രതികരണ ശേഷി നഷ്ട്ടപ്പെടാതിരിക്കട്ടെ ....നന്നായി എഴുതി ...ആശംസകൾ

    ReplyDelete