മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,
കണ്ണാ നീയെവിടെ..
കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ
തെല്ലും മറന്നുപോയോ..
കണ്ണാ,
തിരികെ നീ വന്നീടുമോ..
പ്രിയസഖി രാധയെ
മറന്നുവോ കണ്ണാ ഈ
ഗോപികമാരെയും
മറന്നുപോയോ
മധുരയിലെത്തിയാല്‍
തിരികെ വരുമെന്ന
വാക്കും മറന്നുപോയോ
കണ്ണാ,
തിരികെ നീ വന്നീടുമോ..
ശരറാന്തല്‍ തിരിയിലെ
നിറദീപം പോലെയെന്‍
ഓര്‍മ്മകള്‍ പെയ്തിടുന്നു
വൃന്ദാവനത്തിലെന്‍
മാനസം പായുന്നു,
മയിലുകളാടിടുന്നു
കനവില്‍
കുയിലുകള്‍ പാടിടുന്നു..
കണ്ണാ,
തിരികെ നീ വന്നീടുമോ..
ഓര്‍മ്മകളോര്‍മ്മക-
ളെന്നെ തളര്‍ത്തുന്നു
കൃഷ്ണാ നീയെവിടെ..
പ്രിയസഖി രാധയെ
ഒരുനോക്കു കാണുവാന്‍
ഇനിയും വരാത്തതെന്തേ
കണ്ണാ,
തിരികെ നീ വന്നീടുമോ..
കണ്ണാ നീയെവിടെ..
കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ
തെല്ലും മറന്നുപോയോ..
കണ്ണാ,
തിരികെ നീ വന്നീടുമോ..
പ്രിയസഖി രാധയെ
മറന്നുവോ കണ്ണാ ഈ
ഗോപികമാരെയും
മറന്നുപോയോ
മധുരയിലെത്തിയാല്‍
തിരികെ വരുമെന്ന
വാക്കും മറന്നുപോയോ
കണ്ണാ,
തിരികെ നീ വന്നീടുമോ..
ശരറാന്തല്‍ തിരിയിലെ
നിറദീപം പോലെയെന്‍
ഓര്‍മ്മകള്‍ പെയ്തിടുന്നു
വൃന്ദാവനത്തിലെന്‍
മാനസം പായുന്നു,
മയിലുകളാടിടുന്നു
കനവില്‍
കുയിലുകള്‍ പാടിടുന്നു..
കണ്ണാ,
തിരികെ നീ വന്നീടുമോ..
ഓര്‍മ്മകളോര്‍മ്മക-
ളെന്നെ തളര്‍ത്തുന്നു
കൃഷ്ണാ നീയെവിടെ..
പ്രിയസഖി രാധയെ
ഒരുനോക്കു കാണുവാന്‍
ഇനിയും വരാത്തതെന്തേ
കണ്ണാ,
തിരികെ നീ വന്നീടുമോ..
കണ്ണാ തിരികെ നീ വന്നീടുമോ...
ReplyDeleteപ്രിയസഖി രാധയെ
ReplyDeleteമറന്നുവോ കണ്ണാ
നന്നായിരിക്കുന്നു..ആശംസകള്‍..
ഒത്തിരി ഇഷ്ട്ടപെട്ടു ...വീണ്ടും എഴുതുക ..ആശംസകൾ
ReplyDeleteനല്ല കവിത.
ReplyDelete