Wednesday, March 6, 2013

പെണ്ണ്


പെണ്ണുടലിന്
അഴകല്ല,
മറിച്ച്
പരുക്കന്‍ പാറപോലെ
കൂര്‍ത്തുമൂര്ത്ത
മുനകള്‍,
വരണ്ട നദിപോലെ
താഴ്വാരങ്ങള്‍,
ഉണങ്ങിയ മരം പോലെ
വരണ്ടതൊലി....
അവളുടെ നിമ്ന്നോതങ്ങളില്‍
വിഷംനിറച്ച കാരമുള്ളുകള്‍
ഉണ്ടാവണം.
ആസക്തിമൂത്ത്,
കടന്നു പിടിക്കുന്ന
കീചകന്റെ തലവെട്ടാന്‍
ഉരുക്കുഹൃദയവും വേണം.

1 comment:

  1. അതെയോ.....
    അപ്പോള്‍ സൂക്ഷിക്കണം അല്ലെ..
    സൂക്ഷിച്ചാല്‍ ദുഖിക്കണ്ട അല്ലെ....

    ReplyDelete