തിമിരാന്ധമനസിന്റെ,
നേര്‍ത്ത നേരറിവുകളെ
അവഗണിച്ച്,
സ്വയംമൂടിയ മരവിപ്പു-
വഴികളിലായിരുന്നു ഞാന്‍,
നീയെന്നിലേക്കെത്തും വരെ.
കുന്നുകളും, ഗര്‍ത്തങ്ങളും
മൂടിയ, ആ ഇരുട്ടുവഴികളില്‍
ഒരു മിന്നാമിനുങ്ങു പോലെ
നിന്റെ അദൃശ്യസാന്നിധ്യം
പകര്‍ന്നത് ,
പുനര്‍ജ്ജീവനത്തിന്റെ പ്രതീക്ഷ.
നിറമുള്ള സ്വപ്നങ്ങളുടെ
തുരുത്തിലൂടെ
സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോഴും
ഇടയ്ക്കിടെ കാലുകള്‍
ഇടറുന്നുണ്ട്.
പിടിച്ചുനടക്കാന്‍
നീ നീട്ടിയ കൈകളില്‍,
മുറുക്കെ പിടിച്ച്
അതിജീവനത്തിന്റെ
പാതയിലേക്ക് ഞാന്‍
നടന്നു കയറട്ടെ.
എന്തായിരുന്നു മനസ്സില്‍ ഉണ്ടായ അന്ധത...
ReplyDeleteപുനര്‍ജീവന്‍ കൊതിക്കുമ്പോള്‍ എന്തായിരുന്നു ജീവന് നേരിട്ട ഭീഷണി, അല്ലെങ്കില്‍ നഷ്ടം?
അതു അറിയുമ്പോള്‍ മാത്രമേ ഇത് പൂര്‍ണം ആകുന്നുള്ളൂ.....