ഒറ്റയ്ക്കൊരു മരം വെയിലുകൊള്ളുന്നു
ചരിഞ്ഞ ചില്ലയില്‍ ഒറ്റക്കിളി,
ഇറ്റുനീരിനു കണ്ണുനനച്ച്,ചിറകടിച്ച്
കുഞ്ഞിനെ നോക്കുന്നു ...
കളഞ്ഞുകിട്ടിയ തണുപ്പുമായി
ഇളംകാറ്റ് കൂടിനെ ഒന്നുതലോടി,
അകലങ്ങളിലെവിടെയോ മറന്നുവെച്ച
പൂമണം തേടി പറന്നുപോകുന്നു
പകലിന്‍റെ വെളുമ്പില്‍
രാത്രി മറന്നിട്ട മഞ്ഞുതുള്ളിയെ
സൂര്യന്‍ തട്ടിയെടുത്ത്
ആകാശക്കീറിലെറിയുന്നു.
കുന്നിറങ്ങിവന്ന ചൂടിന്‍റെ താഡനത്തില്‍
വിശപ്പുതളര്‍ന്നു മരിച്ചുവീഴുന്നു...