അമ്മമാര്‍ മരിക്കുകയല്ല,
അദൃശ്യതയുടെ ഭിത്തിമേല്‍
തൂക്കിയിടപ്പെടുകയാണ് .
ആകുലതകളും, ആശങ്കകളും
പിറകോട്ടു വലിച്ചിട്ടും,
കരുതലും, സ്നേഹവും
കൊണ്ടുപോകരുതേ
എന്നാര്‍ത്തുവിളിച്ചിട്ടും
കൊണ്ടുപോകപ്പെടുകയാണ്.
ആശ്രയമറ്റ കണ്ണുകള്‍
അവരെ വഴിനീളെ
അലട്ടിക്കൊണ്ടിരിക്കും .
മോളെ എന്നൊരു നിലവിളി
തൊണ്ടയില്‍ കുരുങ്ങിക്കിടപ്പുണ്ടാവും
ഇഹലോകത്തില്‍
മകളെ ചേര്‍ത്തുനിര്‍ത്താന്‍
കരുത്തുറ്റ ഒരു കരം
വരാനില്ലെന്നറിഞ്ഞിട്ടും ,
പിച്ചിച്ചീന്തുവാന്‍ തെരുവുകള്‍
കെണിയൊരുക്കുന്നതറിഞ്ഞിട്ടും
പറിച്ചെടുക്കപ്പെടുകയാണ്.
എങ്കിലും
കണ്ടു കൊതിതീരാത്ത
രണ്ടു കണ്ണുകളില്‍
തണുത്തചുണ്ടുകള്‍ ചേര്‍ത്ത്,
അദൃശ്യതയുടെ നിറസാന്നിധ്യമായ്
അമ്മയുണ്ടാവും...
ആകുലതയുടെ ഭിത്തി!!!
ReplyDeleteആകുലതയുടെ ഭിത്തി!!!
ReplyDelete