ജ്വരക്കിടക്കയില്‍
കറുത്തരാത്രികള്‍
കരിമ്പടങ്ങളാല്‍
പുതച്ചുമൂടവേ
വിറച്ചു പൊങ്ങുന്ന
കനച്ച സ്വപ്‌നങ്ങള്‍
മനസിനുള്ളിലായ്
പുളഞ്ഞു നീന്തുന്നു
തുറിച്ച കണ്ണുകള്‍
വിടര്‍ന്ന ദംഷ്ട്രകള്‍
കുനിഞ്ഞമരുന്നു
കഴുത്തിനാഴത്തില്‍..
പിടച്ചുരുണ്ടു ഞാ-
നലറി മാറുവാന്‍
കഴിഞ്ഞതില്ലയെന്‍
സ്വരമമര്‍ന്നുപോയ്
നനുത്ത ചുണ്ടുക-
ളമര്‍ന്നു നെറ്റിയില്‍
"പനിച്ചുവോ"യെന്നോ-
രലിഞ്ഞ ചോദ്യവും..
തുറന്ന കണ്‍കളില്‍
പതിഞ്ഞോരാമുഖം
മൃദുല ചുംബനം
കുളിര്‍മ്മയേകുമ്പോള്‍
കുറുനിരമെല്ലെ യൊതുക്കി
എന്നെയൊന്നമര്‍ത്തി, ചേര്‍ത്തമ്മ
മൊഴിഞ്ഞു മെല്ലവേ
"ഭയപ്പെടേണ്ട"ഞാ-
നരികിലുണ്ടല്ലോ...
No comments:
Post a Comment