പാടത്തുപെയ്യുന്നു,
ചില്ലിന്മേലെന്നപോ-
ലര്ക്കന്റെ തീവ്ര
പ്രഭാവത്തിന്‍ ശരമാരി.
കതിരറ്റ , അഴകറ്റ
നെല്ലിന്‍ തലപ്പത്ത്
തീഷ്ണതയോടെ ചുഴറ്റുന്ന
തീച്ചുടില്‍
വെന്തെരിയുന്നൊരീ
നാടിന്‍ പ്രതീക്ഷയും..
വരളുന്ന, വാടുന്ന
നാമ്പിലൊരിത്തിരി-
ക്കനിവിന്റെയീര്പ്പ-
കണംപോലുമില്ലാതെ,
ചൂടേറ്റു വാടുന്നു
സസ്യ ലതാദികള്‍.
നീരറ്റു കേഴുന്ന
നദിയുടെ മാറിലൂ-
ടെരിയുന്ന ചൂടിന്റെ
കിരണങ്ങളൂഴ്ന്നാര്ത്തു-
പടരുന്നു, പിളരുന്നു
ഭൂതലമൊട്ടാകെ....
സര്‍വ്വതും ചുട്ടെരിച്ചുനില്ക്കുമീ-
സൂര്യന്റെ മുന്നിലോ നമ്രമുഖി-
സൂര്യകാന്തി നീ നില്പ്പൂ
ഹന്ത കടാക്ഷത്തിനായ് !
ചില്ലിന്മേലെന്നപോ-
ലര്ക്കന്റെ തീവ്ര
പ്രഭാവത്തിന്‍ ശരമാരി.
കതിരറ്റ , അഴകറ്റ
നെല്ലിന്‍ തലപ്പത്ത്
തീഷ്ണതയോടെ ചുഴറ്റുന്ന
തീച്ചുടില്‍
വെന്തെരിയുന്നൊരീ
നാടിന്‍ പ്രതീക്ഷയും..
വരളുന്ന, വാടുന്ന
നാമ്പിലൊരിത്തിരി-
ക്കനിവിന്റെയീര്പ്പ-
കണംപോലുമില്ലാതെ,
ചൂടേറ്റു വാടുന്നു
സസ്യ ലതാദികള്‍.
നീരറ്റു കേഴുന്ന
നദിയുടെ മാറിലൂ-
ടെരിയുന്ന ചൂടിന്റെ
കിരണങ്ങളൂഴ്ന്നാര്ത്തു-
പടരുന്നു, പിളരുന്നു
ഭൂതലമൊട്ടാകെ....
സര്‍വ്വതും ചുട്ടെരിച്ചുനില്ക്കുമീ-
സൂര്യന്റെ മുന്നിലോ നമ്രമുഖി-
സൂര്യകാന്തി നീ നില്പ്പൂ
ഹന്ത കടാക്ഷത്തിനായ് !